A Few Selfish Reasons to LoveRather have the elation of a good thought
Than the heaviness of a bad one
Rather bless and feel the warmth
Than curse and attract the frost
There are a few selfish reasons to love.

Rather give and feel light
Than grab and feel the weight
Rather smile than frown
To enjoy the sweet success of others
Than go green with envy
And taste the bitterness in exchange
There are a few selfish reasons to love.

Rather forgive and accept
And be the one extending the hand
Than keep the grudge and expect
The other to provide your share of peace
There are a few selfish reasons to love.


Every loving thought as it leaves you
Blesses you first and then the other.
Every smile brightens your face,
Every kindness fills the heart with grace,
Rather love and embrace
Than hate and be lonely
There are a few selfish reasons to love.
 
Such a short life, so many loving faces
Why to worry what the other may tend to do
When there is much goodness in queue
For you to do?
Rather love and be wise
Than hate and be a fool to forgo all these
There are really a few selfish reasons to love.

Advertisements

സൗഹൃദ മരങ്ങൾ

എന്റെ നടവഴിയിൽ തണലേകി
എന്റെ നെഞ്ചിനു തണുപ്പേകി
എന്റെ നെറുകയ്ക്കു കുടയും
യാത്രയിലൊരു സുഗന്ധവും
വേണ്ടപ്പോഴൊരു പഴവും
ഇടക്കൊരു കാണാകുയിലിന്റെ പാട്ടും
ഒളിപ്പിച്ചു ജീവിത വഴിത്താരയിൽ
എന്റെ സൗഹൃദ മരങ്ങൾ .

സ്നേഹയിലകൾ കൊണ്ട് മൂടുന്നവ,
നന്മപ്പൂവുകളാൽ സ്വാഗതമോതുന്നവ
ഇടയ്‌ക്കോരോ മുള്ളു കൊണ്ട് തഴുകിയാലും
നമ്മുക്ക് വേണ്ടേ ഈ സൗഹൃദമരങ്ങൾ ?

കൊടും വേനലിൽ നിൻ ഇല കൊഴിഞ്ഞാൽ
നിനക്ക് തണ്ണീരേവാൻ ഞാനുണ്ടാവണം
വെള്ളിടി വെട്ടി നീ കത്തിയാൽ
നിനക്ക് മൃദു ലേപമായി എന്റെ കണ്ണീരുണ്ടാവണം
എന്റെ വഴിയിൽ ഒരുനാൾ തണലായവർ
ഇന്നെനിക്കൊരു വിഘ്ന കൊമ്പിട്ടാലെന്ത്‌ ?
പിന്നിട്ട വഴികളിലെ കരിയില തണുപ്പോർമ കുളിരിൽ
ഞാൻ സ്നേഹിക്കുന്ന എന്റെ സൗഹൃദ മരങ്ങൾ.

പകരം വെക്കാനില്ലാത്ത സ്നേഹം തന്നവർ
തരുന്ന പരിഭവ കൂരമ്പുകളും ഇഷ്ടം എനിക്ക്
അപരിചതർക്കില്ലല്ലോ പരിഭവം, പിണക്കം
നിസ്സംഗതയുടെ മേഘത്താൽ മൂടിപ്പോവാതെ
എന്നും എനിക്ക് കൂട്ടാവട്ടെ എന്റെ സൗഹൃദ മരങ്ങൾ!

The Phoenix Says

The Phoenix says

It took me fires and ashes to figure out what my soul wants

It took rivers of tears to wash the soot clean

It took centuries of loneliness to see a shore

So now even if the shore slips away

I do not deter, I do not flinch.

My wings are of pure light and heart is of pure gold

If there is no shore there is still the sky

Beyond the sky there is a heaven

When I fly, the lighting soars with me,

When I rise, the waves rise to meet me,

When I sing, the wind accompanies me.

My life is not my own anymore.

So the Phoenix says to the shore

I will be your light, I will be your star

But I will not be bound by you anymore.

Gratefulness

-Thought For the Day –

(Think out a reason to be Grateful. It can bring in blessings).

Every thought of Gratefulness opens up heaven to bring in blessings.

Be Thankful if you are already blessed abundantly to sustain the shower of blessings.

On the other hand  if you see nothing but darkness ahead now, know that it too will pass.

Find a reason to be Thankful and receive your blessing today.

Fork In the Road

Every now and then life hesitates

At a fork in the road

Where mind goes into turmoil

And heart goes numb.

Don’t panic, clarity goes flying with it.

Don’t follow others, their lives go elsewhere.

Now is the time to talk to your soul

Ever present, all knowing,

The ancient wisdom.

Listen to your soul  with silence as your companion

Let it take that fork in the road

Leading you to your valley of flowers.

മാന്യത

വഴി നടക്കുമ്പോൾ
നിന്റെ വഴി മുടക്കാത്തതാണെന്റെ മാന്യത,

ഉണ്ണുമ്പോൾ നിന്റെ അന്നത്തെ
നിന്ദിക്കാത്തതും മാന്യത,

എന്റെ ഈശ്വരനെ അറിയുമ്പോൾ
നിന്റെ ഈശ്വരൻ നിനക്ക് വലുതെന്നറിയുന്നതും മാന്യത,

എന്റെ അവകാശങ്ങൾക്കൊപ്പം നിനക്കും ഉണ്ട് അവ
എന്ന് തിരിച്ചറിയുന്നതും മാന്യത,

എന്റെ നാടിൻ പൈതൃകത്തിൽ ഊറ്റം കൊള്ളുമ്പോൾ
ഭൗമാതിർത്തികൾക്കപ്പുറം നിന്റെ നെഞ്ചിലെ തീയും
കണ്ടറിയുന്നതാണെന്റെ മാന്യത.

കാരണം മാന്യതയ്ക്കില്ല അതിരുകൾ.

മനുഷ്യൻ വരച്ച ഒരു വരയിലും ഈശ്വരനോ, ഭൂമിയോ,
ആകാശമോ, കാലമോ, ഈ പ്രപഞ്ച സത്യങ്ങളോ ഒതുങ്ങുന്നില്ല.
ഒരു വരയ്ക്കപ്പുറം എല്ലാം തെറ്റുകൾ ആവുന്നില്ല, ശരികളും.
കറുപ്പും വെളുപ്പും അല്ലാതെ ചാരത്തിൽ മൂടി ശരികളും തെറ്റുകളും ഉറങ്ങുന്നു.

അത് അറിഞ്ഞ് നിന്റെ ശരികൾക്കും ഒരു ചെവി കൊടുക്കുന്നതാണെൻറെ മാന്യത.